വഴിയേ രഹസ്യങ്ങൾ

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015)

വർണ്ണാഭമായ കിനാവുകണ്ട്‌ ഉറങ്ങുന്നവന്റെ
മുഖത്ത് പകൽവെട്ടം പതിച്ചു.
അവനുണർന്നില്ല.

കഠിനവെയിലേറ്റ്, മറ്റു പലർക്കുമൊപ്പം
നടന്നുപോകുന്നവന്റെ മുഖത്ത്
ഇരുൾ വീണു.

പേമാരിയിലെന്നപോലെ പൊടുന്നനെ ഇരുട്ട്.
ഓരോ നിമിഷവും അടക്കം ചെയ്ത മുറിയിൽ
ഞാൻ— അതൊരു ശലഭ മ്യൂസിയം.

സൂര്യൻ മുമ്പെന്നപോലെ കനത്തു.
അതിന്റെ അക്ഷമരാം ബ്രഷുകൾ
ലോകത്തിന് നിറം നൽകാൻ തുടങ്ങി.

"Secrets on the Way" by Tomas Tranströmer from Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ