ആദ്യം, അവളെനിക്ക് സുന്ദരിയാകണം,
ഒരു ഉച്ചകഴിഞ്ഞനേരത്തെ
ഏറ്റവും ഏകാന്തമായ നിമിഷത്തിൽ
എന്റെ കവിതയുടെ അടുക്കലേക്ക്
അവൾ ശ്രദ്ധയോടെ നടന്നെത്തണം,
മുടി കഴുകിയിട്ടുള്ളതിനാൽ
അതിന്റെ നനവുണ്ടാകും കഴുത്തിൽ,
അവളൊരു മഴക്കോട്ട് ധരിച്ചിരിക്കണം,
കഴുകിക്കാൻ കാശില്ലാത്തതിനാൽ
അഴുക്കുപിടിച്ച, പഴക്കംച്ചെന്ന ഒന്ന്.
തന്റെ കണ്ണടകൾ പുറത്തെടുത്ത്,
അവിടെ ആ പുസ്തകക്കടയിൽ,
അവൾ എന്റെ കവിതകൾക്കുമേൽ
വിരലോടിക്കും, എന്നിട്ട് അത്
ഷെൽഫിലേക്ക് തിരികെവെക്കും,
"ഇത്രയും കാശിനു എനിക്കെന്റെ
മഴക്കോട്ട് കഴുകിക്കിട്ടും."
അവൾ അങ്ങനെ അത് ചെയ്യും.
"Selecting a Reader" by Ted Kooser from 'Kindest Regards: New and Selected Poems'