അനുഭൂതി

അർത്യുർ റെംബോ (1854-1891)

നീലിമയേറിയ വേനല്‍ക്കാലരാവുകളില്‍
ഊടുവഴികളിലൂടെ കടന്നുപോകും ഞാന്‍,
കതിര്‍മുള്ളുകളേറ്റ്, പുല്‍നാമ്പുകളില്‍ ചവിട്ടി:
കിനാവുകണ്ടും, കാലടിയില്‍ കുളിരറിഞ്ഞും,
നഗ്നമാംശിരസ്സില്‍ തെന്നലിന്‍തലോടലേല്‍ക്കും

വാക്കൊന്നുമുരിയാടാതെ, ചിന്തയറ്റങ്ങനെ
അതിരറ്റസ്നേഹം നിറയുമെന്നാത്മാവില്‍,
എവിടേക്കെന്നില്ലാതെ ദൂരങ്ങള്‍താണ്ടി
ഭൂമിയില്‍ നാടോടിയെപ്പോലെ ഞാനലയും—
പെണ്ണൊപ്പമുള്ളവനിലെ അതേ ആനന്ദത്തോടെ.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ