ചിത്രത്തിരശ്ശീല

ചാൾസ് സിമിക് (1938-2023)

അത് സ്വർഗ്ഗത്തിൽ നിന്നും
ഭൂമിലേക്ക് തൂങ്ങിക്കിടക്കുന്നു.
അതിലുണ്ട് മരങ്ങൾ, നഗരങ്ങൾ,
നദികൾ, കുഞ്ഞുപന്നികൾ, നിലാവ്.
അതിന്റെ ഒരു കോണിൽ
കുതിരപ്പടയ്ക്കുമേൽ മഞ്ഞു പൊഴിയുന്നു.
മറ്റൊരു കോണിൽ പെണ്ണുങ്ങൾ ഞാറുനടുന്നു.

നിങ്ങൾക്കതിൽ ഇതും കാണാം:
കുറുക്കൻ പിടിച്ചുകൊണ്ടു പോകുന്ന കോഴിയെ,
കല്യാണരാത്രി നഗ്നരായിക്കിടക്കുന്ന ഇണകളെ,
ഉയരുന്ന പുകക്കൂമ്പാരത്തെ, പാൽപ്പാത്രത്തിൽ
തുപ്പുന്ന കരിങ്കണ്ണിപ്പെണ്ണിനെ.

എന്താണ് അതിനു പിന്നിൽ?
— ഇടം, ആവശ്യത്തിലേറെ ഒഴിഞ്ഞയിടം.

ആരാണീ സംസാരിക്കുന്നത്?
— തൊപ്പി മുഖത്തുവെച്ചു കിടക്കുന്നൊരാൾ.

അയാൾ എഴുന്നേൽക്കുമ്പോൾ എന്ത് സംഭവിക്കും?
— അയാൾ ക്ഷൗരക്കടയിലേക്കു പോകും.
അവർ അയാളുടെ താടിയും മൂക്കും ചെവിയും
മുടിയും വടിച്ചു കൊടുക്കും

അയാളെ മറ്റെല്ലാവരെയും പോലെയാക്കും

‘Tapestry’ by Charles Simic from New and Selected Poems: 1962-2012
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ