ഇതിനോടകം പറയപ്പെട്ടതുപോലെ
ഇലകളിലേക്കെത്തുന്നു മരങ്ങൾ.
തളിരുകൾ പടരുന്നു ശാന്തമായി,
അതിന്റെ പച്ചപ്പ് ഒരുതരം ദുഃഖം.
അവ വീണ്ടും പിറന്നതാകുമോ,
പ്രായമാകൽ നമുക്കു മാത്രമോ?
അല്ലല്ല, ഒടുങ്ങുമവയുമൊരുനാൾ.
ആണ്ടുതോറും പുതുമോടിനേടും
തന്ത്രമുണ്ടതിന്റെ വലയങ്ങളിൽ.
ഓരോ മെയ്മാസത്തിലും
നിബിഡമാകുമതിന്റെ കോട്ടകൾ.
കഴിഞ്ഞ ആണ്ടൊടുങ്ങി,
തുടങ്ങാം പുതിയ മട്ടിൽ
വീണ്ടും വീണ്ടും എന്നവ
പറയുന്ന പോലെ.
Free version of Philip Larkin’s ‘The Trees’