അവർ പറഞ്ഞു: സമയം കടന്നുപോകില്ല.
വഴി നഷ്ടമായ നായയെപ്പോലെ അത്
മറ്റൊരിടത്തേക്കേ ചെല്ലുകയുള്ളൂ.
സമയം എങ്ങോട്ടാണ് പോയതെന്ന്
തേടിയുള്ള എന്റെ യാത്രയിൽ
ഞാനെന്റെ പാതിജീവിതം ചെലവഴിച്ചു.
ഒരുദിവസം, അങ്ങനെ അലയുമ്പോൾ
ഞാൻ സമയത്തിന്റെ ശബ്ദം കേട്ടു:
ആർക്കുമെന്നെ പിന്തുടരാനാകില്ല,
എന്നിട്ടും നീയെന്തിനാണ് ശ്രമിക്കുന്നത്?
ഞാൻ പറഞ്ഞു: എന്തെന്നാൽ
കൂടെയുണ്ടായിരുന്നെങ്കിലെന്ന്
ഞാൻ ആഗ്രഹിക്കുന്ന എനിക്കു നഷ്ടമായ
ഒരാളെപ്പോലെയുണ്ട് നിങ്ങൾ.
Untitled poem by Dunya Mikhail from Jewish Currents Magazine