കരയെവിടെ ഒടുങ്ങുന്നോ അവിടെ
ആകാശം തുടങ്ങുന്നു—അവൻ പറഞ്ഞു—
ആകാശമെവിടെ തുടങ്ങുന്നോ
അവിടെ ദുഃഖമൊടുങ്ങുന്നു.
അവൻ തനിച്ചായിരുന്നു,
ദുഃഖിതനായിരുന്നില്ല,
കാരണം അവനു മേഘങ്ങളെ കാണാമായിരുന്നു,
ആ മേഘങ്ങൾ ചുവന്നതായിരുന്നു, അങ്ങനെ
അവനത് മനോഹരമായി തോന്നിയിരുന്നു.
പിന്നീട്, രാത്രിയുടെ വിരലുകൾക്കിടയിലൂടെ
ഒരു നക്ഷത്രം അവന്റെ കണ്ണുകളിലേക്ക് നോക്കി,
അതിനുപക്ഷേ അവനെ വിശ്വസിക്കാനേ ആയില്ല.
"Uncertain" by Yannis Ritsos