എഴുതുന്ന ആൾ

റസ്സൽ എഡ്സൺ (1935-2014)

ഒരാൾ തന്റെ നെറ്റിമേൽ തല എന്നെഴുതി, കൈകൾക്കുമേൽ കൈ എന്നും ഓരോ കാലിലും കാല് എന്നുമെഴുതി.

നിർത്ത്... നിർത്ത്... അയാളുടെ അച്ഛൻ പറഞ്ഞു. ഈ അവർത്തിക്കൽ രണ്ട് ആൺമക്കൾ എനിക്കുള്ളത് പോലെയാക്കുന്നുണ്ട്. ആ രണ്ടെന്നാൽ അനേകം ആൺമക്കളുള്ള പോലെയും. ആദ്യത്തെ സംഗതിയിൽത്തന്നെ ഒരു മകൻ അനേകം ആൺമക്കളാണ്.

അങ്ങനെയെങ്കിൽ അച്ഛനുമേൽ ഞാൻ അച്ഛൻ എന്നെഴുതിക്കോട്ടെ? അയാൾ ചോദിച്ചു.

ശരി എഴുതിക്കോ എന്നായി അച്ഛൻ. കാരണം ഒരു അച്ഛന് തനിച്ച് താങ്ങാവുന്നതിലും ഏറെയായിരുന്നു അതെല്ലാം.

ഇവരെല്ലാവരും കൂടി അത്താഴത്തിനു വരികയാണെങ്കിൽ ഞാൻ ഇറങ്ങിപ്പോകുകയാണെന്ന് അമ്മ പറഞ്ഞു. അങ്ങനെ അയാൾ അത്താഴത്തിനുമേൽ അത്താഴം എന്നെഴുതി.

അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ മകനോട് ചോദിച്ചു, നിനക്ക് എന്റെ ഏമ്പക്കത്തിനുമേൽ ഏമ്പക്കം എന്നെഴുതാമോ?

അയാൾ പറഞ്ഞു, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ദൈവത്തിനുമേൽ എഴുതും.

"A Man Who Writes" by Russel Edson from The Tunnel: Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ