ഞങ്ങളുടെ മ്യൂസിയത്തിൽ —
എല്ലാ ഞായറാഴ്ചയും ഞങ്ങൾ അവിടെ പോകാറുണ്ട് —
ഒരു പുതിയ വിഭാഗം കൂടി അവർ തുറന്നിരിക്കുന്നു.
അലസിപ്പിച്ചില്ലാതെയാക്കിയ
നമ്മുടെ കുഞ്ഞുങ്ങൾക്കായി.
വിളറിയ, പാകമായ ഭ്രൂണങ്ങൾ
തെളിഞ്ഞ ചില്ലുഭരണികളിൽ
തങ്ങളുടെ അച്ഛനമ്മമാരുടെ
ഭാവിയെക്കുറിച്ച് ആധിപൂണ്ടിരിക്കുന്നു.
'Family Matters' by Günter Grass from Selected Poems 1956-1993