ഒരുനോക്ക്

ഏഡ ലിമോൺ (1976-)

ഞങ്ങളുടെ ഒടുവിലത്തെ പൂച്ച കുളിമുറിയിൽ
എനിക്കരികിൽ വന്നു മുരളുന്നു,
തൊടാതിരുന്നാലും അവൾ മുരളുന്നു.
മറ്റാരുമില്ല അവളെ നോക്കാനെന്നാകുന്ന
സമയങ്ങളിൽ അവളെയെനിക്ക്
കൈയ്യിലെടുക്കാനാകും.
അവൾ എന്റെ ഭർത്താവിന്റെ
മുൻകാമുകിയുടേതായിരുന്നു,
അവരിപ്പോൾ ഈ ലോകത്തില്ല.
ചില രാത്രികളിൽ ഞാൻ
അവളെ തൊടുമ്പോൾ അവൾക്ക് 
അനുഭവപ്പെട്ടിരുന്നത് എന്നെയാണോ 
അതോ അവൾ പഴയ ഉടമയെ 
ഓർമ്മിക്കുകയാണോ
എന്ന സംശയമെനിക്കുണ്ടാകും,
ഇത് ഞാൻ അവനോട് പറഞ്ഞിരുന്നില്ല.
അവളൊരു പഴയതരം പൂച്ചയായിരുന്നു,
പരുപരുത്ത തരത്തിലുള്ളത്.
ഞങ്ങൾ മാത്രമായൊരു നേരത്ത്
ആ ഒഴിഞ്ഞ വീട്ടിൽ തൊണ്ടകീറും
വിധത്തിൽ ഞാനൊരു പാട്ടുപാടി
അവളപ്പോൾ മ്യാവൂ പറയാനും
കുഞ്ഞിനെപ്പോലെ കരയാനും തുടങ്ങി
മുമ്പ് ഞങ്ങളിങ്ങനെ ചെയ്തിട്ടുണ്ടെന്നമട്ടിൽ;
എന്നാൽ ഞങ്ങൾ ഒരിക്കലും
അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നില്ല.

'Glimpse' by Ada Limón from The Hurting Kind: Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ