കിളികൾ
നന്നായി പറക്കുമ്പോഴും പാടുന്നു
നന്നായി പറക്കുമ്പോഴും കാഷ്ഠിക്കുന്നു.
ഞാൻ അവയെ നിരീക്ഷിക്കുന്നു,
അവയിലേക്കു നീളുന്ന
എൻ്റെ കാഴ്ചയുടെ
നൂലിൻ്റെ അറ്റത്തോളം.
എനിക്കെങ്ങനെ
കിളിയെ പോലെയാകാം?
പറന്നു പറന്നു പറന്ന്...
പാടി പാടി പാടി...
ചില ആളുകൾക്കുമേൽ
ചില വസ്തുക്കൾക്കുമേൽ
സന്തോഷത്തോടെ കാഷ്ഠിച്ചുകൊണ്ട്!
'I would like' by Humberto Ak'abal