കുറേ കാര്യങ്ങൾ സംഭവിച്ചു

നിക്കോള മാദ്‌സിറോവ്‌ (1973-)

ദൈവത്തിൻ്റെ വിരലിൽ
ഭൂമി കറങ്ങിക്കൊണ്ടിരിക്കുമ്പോൾ
കുറേ കാര്യങ്ങൾ സംഭവിച്ചു.

കമ്പികൾ തൂണുകളിൽ നിന്നും
അയഞ്ഞുകിടന്നു, എങ്കിലുമതിന്
സ്നേഹത്തെ ഒരാളിൽ നിന്നും
മറ്റൊരാളിലേക്കെത്തിക്കാനായി.
കടലിൽ നിന്നുള്ള തുള്ളികൾ
വ്യഗ്രതയോടെ ഗുഹാഭിത്തികളിൽ
ചെന്നുവീണടിഞ്ഞു.
മണ്ണിൽ നിന്നും വേർപെട്ട പൂവുകൾ
മണവും ബാക്കിയാക്കിക്കിടന്നു.

കാറ്റുതിങ്ങിക്കിടന്ന നമ്മുടെ മുറിയിൽ
പിൻകീശയിൽ നിന്നും കടലാസ്സുതുണ്ടുകൾ
പാറിക്കളിക്കാൻ തുടങ്ങി:
എഴുതിവെച്ചിട്ടില്ലായിരുന്നുവെങ്കിൽ
നമ്മൾ ഒരിക്കലും ചെയ്യില്ലായിരുന്ന
അപ്രധാന കാര്യങ്ങൾ.

'Many Things Happened' by Nikola Madzirov from Remnants of Another Age
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ