ഏറെക്കാലം മുമ്പേ ഒടുങ്ങിയ പ്രേമങ്ങൾ:
ചിലപ്പോൾ നിങ്ങൾ അവരെ
തെരുവിൽ കണ്ടുമുട്ടുന്നു
ചിലപ്പോൾ നിങ്ങൾ അവരെ
സ്വപ്നത്തിൽ കണ്ടുമുട്ടുന്നു
നിങ്ങൾ അവരെ തെരുവിൽ കാണുമ്പോൾ
അത് സ്വപ്നമെന്ന പോലെയാകുന്നു
നിങ്ങൾ അവരെ സ്വപ്നത്തിൽ കാണുമ്പോൾ
തെരുവിൽ വെച്ചെന്നപോലെയാകുന്നു
പാതിവീടുകളും ഒഴിഞ്ഞുകിടക്കുന്ന തെരുവിൽ,
കാരണം നിങ്ങൾ ഓർക്കുന്നില്ല
ആരുടെയൊക്കെ മുഖങ്ങളാണ്
ജനലുകൾക്കു പിന്നിലെ ഇരുട്ടിൽ
വെളിപ്പെടുന്നതെന്ന്.
'Streets' by Henrik Nordbrandt from Selected Poems