രണ്ട് പ്രാവുകൾ

മിലാൻ ജോർജെവിച്ച് (1954-)

തെരുവിനു മുകളിലൂടെ വലിച്ചു നീട്ടിയ
വൈദ്യുത കമ്പിയിലിരിക്കുന്ന
പ്രാവുകളെ ഞാൻ നോക്കുന്നു.
മഴയുള്ള മങ്ങിയ ദിവസം. നരച്ച വാനം.
പരസ്പരം ഉരുമ്മിയിരിക്കുന്ന
അവയെ ഞാൻ കാണുന്നു.
മഴ പതിയെ പൊഴിയുന്നു,
തൂവൽ നനയുന്നു.
അവ പരസ്പരം നോക്കുന്നേയില്ല,
വല്ലപ്പോഴും തലയിളക്കിയാലായി.
അവയെ ചേർത്തുനിർത്തുന്നത്
സ്നേഹമോ ചൂടുതേടലോ?
തണുത്ത മഴത്തുള്ളിയിൽ അവർ
പരസ്പരം ആശ്രയമാകുന്നുവോ?
എനിക്കറിയില്ല, ഞാനാകെ ശ്രദ്ധിക്കുന്നത്
ആ കറുത്ത തടിച്ച കമ്പിമേൽ അവരുടെ
ശരീരങ്ങളുടെ ചേർന്നിരിപ്പാണ്,
ഒരൊറ്റ ചോദ്യത്തിൽ ഒന്നായിരിക്കുന്ന
നരച്ച തൂവലിൽ പൊതിഞ്ഞ രണ്ട് ജീവനുകൾ.
പിന്നീട് ഞാൻ പുറത്തേക്ക് നോക്കാൻ
ഇടയായപ്പോൾ കമ്പിമേൽ ഒന്നുമില്ല.
ചിറകടിച്ചവ പൊടുന്നനെ പറന്നുപോയിരിക്കാം,
എങ്ങോട്ടെന്നും എന്തിനെന്നും ദൈവത്തിനറിയാം.

'Two Pigeons' by Milan Djordjević from Oranges and Snow: Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ