കർഫ്യു

ഇബ്തിസാം ബറകത്ത് (1963-)

ഞങ്ങളുടെ നഗരം ഒരു ജയിലറയാകുന്നു,
ജനൽപ്പടികളിൽ ചെടിച്ചട്ടികൾക്കു പകരം
കുട്ടികളുടെ മുഖങ്ങൾ വരുന്നു.

മടുപ്പിനാൽ അഴികൾക്കുള്ളിൽ നിന്നും
ഞങ്ങൾ തുപ്പിക്കളിക്കാൻ തുടങ്ങുന്നു
ആരുടെ തുപ്പലാണോ
ഏറ്റവും ദൂരെയെത്തുന്നത്
അയാളാകുന്നു സ്വാതന്ത്ര്യമുള്ളയാൾ.

ഞങ്ങൾ ആകാശത്തേക്കു നോക്കി
ഞങ്ങളുടെ ചോദ്യങ്ങളെ
പാളിനോക്കിക്കുന്നു.

സൂര്യനെ ഒരു പട്ടമാക്കി മാറ്റുന്നു
ചക്രവാളത്തിൽ അത്
കീറിപ്പറിഞ്ഞുപോകുന്നവരെ
സൂര്യകിരണത്തിലൂടെ
അതിനെ കൈപ്പിടിയിലാക്കുന്നു.

ഞങ്ങൾക്കു മനസ്സിലാകാത്ത
ഉറക്കുകഥയിലെ ഒരു താൾ
വെളിച്ചം നിലത്തുനിന്നും
ചീന്തിയെടുക്കുന്നു.

ഞങ്ങളുടെ ചോദ്യങ്ങൾ ശേഷിക്കുന്നു
ഞങ്ങളുടെ നെഞ്ചുകൾക്കകം
പുളിച്ചു നുരയുന്നു,
ഉയരുന്നു...

'Curfew' by Ibtisam Barakat
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ