ഇപ്പോൾ ഉറങ്ങൂ

ഹെര്‍മന്‍ ഡി കോണിന്‍ക് (1944-1997)

"ഇപ്പോൾ കിടന്നുറങ്ങൂ"
ഞാൻ മകളോട് പറഞ്ഞു
അവൾ ഉറക്കത്തിലായിരുന്നു
എൻ്റെ വാക്കുകൾ അവളെ ഉണർത്തി.

ഇടിവെട്ടുന്ന ഒച്ചയുണ്ട്. ചിലപ്പോൾ
അവൾ പേടിക്കണമെന്നതാകും
എൻ്റെ ആവശ്യം, അങ്ങനെ എനിക്ക്
അച്ഛൻ്റെ ചുമതല നിറവേറ്റാം.
എന്നാൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല,
ഒന്നും ചെയ്യാതെ അവൾക്കൊപ്പം
ഇരിക്കുകയല്ലാതെ.

വാക്കുകൾ പോലെ.
കാര്യങ്ങൾ നടക്കും.
വാക്കുകൾ ഇല്ലാതെയും
കാര്യങ്ങൾ നടക്കുന്നുണ്ട്.
വാക്കുകൾ ഇല്ലാതെയാണപ്പോൾ
കാര്യങ്ങൾ നടക്കുന്നതെന്നുമാത്രം.

"Sleep now" by Herman De Coninck
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ