മുറി

കെവിൻ ഹാർട്ട് (b. 1954)

ഇതെന്റെ വീടാണ്, എങ്കിലും
അടഞ്ഞുകിടക്കുന്നു ഒരു മുറി.
അതിന്റെ നാലു ചുവരുകളിലും
ഇരുട്ട് വേരാഴ്ത്തിയിരിക്കുന്നു.
ആ മുറിയുടെ പലകമേലുള്ള
മരപ്പിരികൾ തുറിച്ചുനോക്കുന്നു,
വീടിനോട് പുറംതിരിഞ്ഞാണ്
അതിന്റെ നിൽപ്പ്. രാത്രി 
ചീവീടുകൾ തങ്ങളുടെ ദുഃഖം
എണ്ണിപ്പെറുക്കുന്നത് കേൾക്കാം,
പുരാതനമായൊരു സമാധാനം
അപ്പോൾ എന്റെയുള്ളിലേക്ക് വരും.
ഉറക്കം പ്രാർത്ഥനയ്ക്ക് തടസ്സമാകും,
ഇരുട്ടിൽ, പതിയെ വീട് അതിന്റെ
അടഞ്ഞ മുറിയെ വളയും.

The Room by Kevin Hart from Wild Track: New and Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ