മണിയിൽ നിറയെ കാറ്റ്
എങ്കിലുമത് മുഴങ്ങുന്നില്ല.
കിളിയിൽ നിറയെ പറത്തം
എങ്കിലുമത് നിശ്ചലം.
മേഘാവൃതം വാനം
എങ്കിലുമത് ഏകാന്തം.
വാക്കിൽ നിറയെ ശബ്ദം
എങ്കിലുമതാരും ഉച്ചരിക്കുന്നില്ല.
പാതയൊന്നുമില്ലെന്നാകിലും
ഓടിപ്പോകലാണെല്ലാത്തിലും.
ഓടിപ്പോകുകയാണെല്ലാം
സ്വന്തം സാന്നിധ്യത്തിനുനേരെ.
From 'Vertical Poetry' by Roberto Juarroz