ഒരാൾ അകന്നു പോകുമ്പോൾ ചെയ്തതെല്ലാം തിരിച്ചുവരുന്നു

നിക്കോള മാദ്‌സിറോവ്‌ (1973-)

For Marjan K.

ഒഴിഞ്ഞ മൂലയിൽ വെച്ചുള്ള ആലിംഗനത്തിൽ
നിങ്ങൾക്കു മനസ്സിലാക്കാനാകും ഒരാൾ
അകന്നു ദൂരെയെങ്ങോട്ടോ പോകുകയാണെന്ന്.
എല്ലായിപ്പോഴും അത് അങ്ങനെയാണ്.
രണ്ട് യാഥാര്‍ത്ഥ്യങ്ങൾക്കിടയിലാണ്
ഞാൻ ജീവിക്കുന്നത്
ഒഴിഞ്ഞഹാളിൽ വിറകൊണ്ടിരിക്കുന്ന
നിയോൺവെട്ടം മാതിരി.
ഇവിടെയുണ്ടാകില്ല ഇനിയവരെന്നതിനാൽ
എൻ്റെ മനസ്സ് കുറേയാളുകളെ
കരുതിവെക്കുന്നുണ്ട്.
എല്ലായിപ്പോഴും അത് അങ്ങനെയാണ്.
ഉണർന്നിരിക്കുന്ന സമയത്തിൻ്റെ നാലിലൊന്നും
നമ്മൾ കണ്ണുചിമ്മാൻ ചെലവിടുന്നു.
നഷ്ടമാകുന്നതിനു മുമ്പുതന്നെ നമ്മൾ
പല കാര്യങ്ങളും മറന്നുപോകുന്നു—
കൈയ്യെഴുത്തുപുസ്തകം തന്നെ ഉദാഹരണം.
ഒന്നും ഒരിക്കലും പുതിയതല്ല.
ബസ്സിലെ സീറ്റ് എപ്പോഴും ചൂടുള്ളതാകും.
പതിവായിമാറിയ വേനൽത്തീയ്ക്കായി
തൊട്ടിബക്കറ്റുകളെന്നപോലെ
അന്ത്യവാക്കുകളെ മാറ്റിവയ്ക്കുന്നു.
ഇതേ കാര്യങ്ങൾത്തന്നെ
നാളെ വീണ്ടും സംഭവിക്കും—
ആ മുഖം, ഫോട്ടോയിൽ നിന്നും
അത് മായുന്നമുന്നെ, ചുളിവറ്റതാകും.
ഒരാൾ അകന്നു പോകുമ്പോൾ
ചെയ്തതെല്ലാം തിരിച്ചുവരുന്നു.

'When Someone Goes Away Everything That’s Been Done Comes Back' by Nikola Madzirov from Remnants of Another Age
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ