ശൈത്യകാലത്തെ കിളികൾ

കിർമെൻ ഉറിബെ (1970-)

മഞ്ഞിൽ കുടുങ്ങിയ കിളികളെ
രക്ഷിച്ചെടുക്കലായിരുന്നു
ശൈത്യകാലത്തെ ഞങ്ങളുടെ ദൗത്യം.

കരിങ്കടലിനോട് ചേർന്ന തീരത്ത്
പറ്റിച്ചേർന്നുകിടക്കുകയായിരുന്നു മിക്കതും,
ആ കിളികൾക്കും കറുത്ത നിറമായിരുന്നു.
അവയുടെ അഭയസ്ഥാനങ്ങളിൽ നിന്നും
ഞങ്ങൾ അവയെ എടുത്തു കീശയിലാക്കി
വീട്ടിലേക്കു കൊണ്ടുവരുമായിരുന്നു,
ആ കുഞ്ഞിക്കിളികൾ ഞങ്ങളുടെ
കുഞ്ഞിക്കൈകളിൽ ഒതുങ്ങി.

ഞങ്ങൾ അവയെ അടുപ്പിൻ്റെ ചൂടേൽപ്പിക്കും.
എന്നാൽ, രണ്ടോ മൂന്നോ മണിക്കൂറിൽ
അവ മരിക്കുമായിരുന്നു.
എന്തുകൊണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല.
എന്തുകൊണ്ടാകും അവയ്ക്ക് ആ ദുർവിധി.
റൊട്ടിയുടെ ചെറുകഷ്ണങ്ങൾ പാലിൽ മുക്കി
വായിൽ വെച്ചു കൊടുക്കുമായിരുന്നു,
സ്കാർഫുകൊണ്ട് മെത്തയുമൊരുക്കുമായിരുന്നു.
അതൊന്നും ഗുണം ചെയ്തില്ല,
അവ മരിച്ചുകൊണ്ടിരുന്നു.

മേലിൽ ഒരൊറ്റ കിളിയെപ്പോലും
വീട്ടിലേക്കു കൊണ്ടുവന്നുപോകരുതെന്നും
പറഞ്ഞ് മുതിർന്നവർ ദേഷ്യപ്പെട്ടു,
ചൂടുകൂടി ചാവുകയാണ് അവയെല്ലാം,
പ്രകൃതിയ്ക്കറിയാം എന്തുവേണമെന്ന്
വസന്തം വരുന്നത് അതിൻ്റെ
കിളികളുമൊത്താണെന്ന് അവർ പറഞ്ഞു.

ഒരുവേള ഞങ്ങൾ ചിന്തിച്ചു,
അവർ പറഞ്ഞത് ശരിയായിരിക്കും.

എന്നിരുന്നാലും, അടുത്ത ദിവസവും
കിളികളെ രക്ഷിക്കാനായി ഞങ്ങൾ
തീരത്തേക്ക് ചെന്നു, എന്തുചെയ്താലും
അത് കടലിലെ മഞ്ഞുപോലെ
നിഷ്ഫലമെന്ന് അറിയുമായിരുന്നിട്ടും.

കിളികൾ മരിച്ചുകൊണ്ടേയിരുന്നു,
കിളികളുടെ ജീവനെടുത്തുകൊണ്ടേയിരുന്നു.

“Birds in Winter” by Kirmen Uribe from Meanwhile Take My Hand
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ