ശ്വാസമെടുക്കൂ

ലിൻ ഉൻഗർ (1963-)

ശ്വാസമെടുക്കൂ, കാറ്റെന്നോട് പറഞ്ഞു.

ഇങ്ങനെയൊരു സമയത്ത്
എങ്ങനെ ശ്വസിക്കാനാകുമെന്നാണ്;
ടയറുകൾ കത്തുന്നതിന്റെ,
ജീവിതങ്ങൾ എരിയുന്നതിന്റെ പുക
അന്തരീക്ഷമാകെ നിറഞ്ഞുനിൽക്കെ?

ചുമ്മാ ശ്വാസമെടുക്കൂ, കാറ്റ് നിർബന്ധിച്ചു.

നിനക്കിത് പറയാൻ എളുപ്പമാണ്,
അനീതിയുടെ ഭാരം
നിന്റെ കഴുത്തിൽ ചുറ്റുന്നില്ലെങ്കിൽ,
ശ്വാസമെടുക്കാൻ ആകുന്നുവെങ്കിൽ.

നീ ശ്വാസമെടുക്കൂ,
നീ ശ്വാസമെടുക്കണമെന്നതാണ്
എൻ്റെ ആവശ്യം.

രോഷംകൊള്ളാൻ അനേകം
കാരണങ്ങളുണ്ടെന്നിരിക്കെ
ആശയറ്റുപോകാൻ
കാരണങ്ങളുണ്ടെന്നിരിക്കെ
എന്നോട് ശാന്തമാകൂ എന്ന് പറയാതെ

നിന്നോട് ശാന്തമാകാൻ ഞാൻ പറഞ്ഞില്ല,
ശ്വാസമെടുക്കാനേ പറഞ്ഞുള്ളൂ;
ഒന്നിച്ച് ഈ കൊടുങ്കാറ്റിനെയുണ്ടാക്കാൻ
നമുക്കേറെ വായു ആവശ്യമായിവരുന്നുണ്ട്.

'Breathe' by Lynn Ungar
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ