കുടുംബ ചരിത്രം

അബിഗയ്ൽ ചബിറ്റ്നോയ്

തുടക്കം മാത്രമാണ് സത്യമായിട്ടുള്ളത്.

ഒരു ദ്വീപ് ഉണ്ടായിരുന്നു
ഒരു അനാഥാലയമുണ്ടായിരുന്നു
ഒരു ആൺകുട്ടിയുണ്ടായിരുന്നു.

അവിടെയൊരു തീവണ്ടിയും
കടന്നുപോകേണ്ടതായി
ഒരു നാടുമുണ്ടായിരുന്നു.

അവിടെയൊരു ആൺകുട്ടി
മാത്രമേ ഉണ്ടായിരുന്നുള്ളൂ,
അവർ അവനിൽ നിന്നും
അവൻ്റെ വാക്കുകളെടുത്തുമാറ്റി.

അവിടെയൊരു ആൺകുട്ടി
മാത്രമാണ് ഉണ്ടായിരുന്നത്,
അവർ അവനിൽ നിന്നും
എടുത്തുമാറ്റി, അവൻ്റെ വാക്കുകൾ.

     അങ്ങനെ അവന് മറ്റുള്ളവരോട്
     സംസാരിക്കാനാകാതെയായി,
     അങ്ങനെ അവന് മറ്റുള്ളവർ
     അവിടെയുണ്ടായിരുന്നെന്ന്
     അറിയാതെയായി,
     അങ്ങനെ അവൻ കേവലം
     ആൺകുട്ടി മാത്രമായി.

നമുക്കറിയാം അവിടെയൊരു
ആൺകുട്ടിയുണ്ടായിരുന്നെന്ന്,
ഒറ്റയ്ക്ക്.

ആ ആൺകുട്ടിയല്ല ഞാനെങ്കിൽ
എനിക്ക് ഇക്കാര്യങ്ങൾ
പറയാനാകുമോ?

     ആ കുട്ടിയെ ഞാനറിയില്ല.

—അതാണ്—

     ഞാൻ ആ കുട്ടിയോട്
     ഒരിക്കൽ പോലും
     സംസാരിച്ചിട്ടില്ല.

നമ്മൾ നമ്മുടെ കാതുകൾ
കൂർപ്പിച്ച് വെക്കേണ്ടതുണ്ട്.

“Family History” by Abigail Chabitnoy from How to Dress a Fish.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ