സന്തോഷം

റെയ്മണ്ട് കാർവർ (1938-1988)

നേരമായിട്ടില്ല, ഇപ്പോഴും ഇരുട്ടുണ്ട് പുറത്ത്.
വെളുപ്പാൻകാലത്തെ പതിവു ചിന്തകളുമായി ഞാൻ
ജനാലയ്ക്കരികെ കാപ്പിയുമായി നിൽക്കുന്നു,
പത്രവിതരണത്തിനായി ഒരാൺകുട്ടിയും
അവൻ്റെ സുഹൃത്തും റോഡുകയറി വരുന്നു.
തൊപ്പിയും കമ്പിളിക്കുപ്പായവും ഇട്ടിട്ടുണ്ടവർ,
ഒരാളുടെ തോളിൽ സഞ്ചിയുണ്ട്.
ആ കുട്ടികൾ, അവർക്കെന്തുമാത്രം സന്തോഷം,
അവരൊന്നും മിണ്ടുന്നില്ല.
ഞാൻ ആലോചിച്ചു, അവർക്കാകുമായിരുന്നെങ്കിൽ
ഇരുവരും പരസ്പരം കൈകൾ ചേർത്തു പിടിച്ചേനെ.
ഇത് വെളുപ്പാൻകാലം,
അവർ ഒന്നിച്ചാണിതൊക്കെ ചെയ്യുന്നത്.
പതിയെ, അവർ നടന്നു വരുന്നു.
ആകാശം വെളിച്ചമെടുത്തു തുടങ്ങുന്നു,
വെള്ളപ്പരപ്പിലപ്പോഴും തൂങ്ങി മങ്ങി കിടപ്പുണ്ട് ചന്ദ്രൻ.
എത്ര മനോഹരം, ഒരു നിമിഷത്തേക്ക്
ഇതിനകത്തേക്ക് മരണവും മോഹവും
സ്നേഹവും കടന്നുവരില്ല.
സന്തോഷം. എത്ര അപ്രതീക്ഷിതം
അതിൻ്റെ വരവ്. പിന്നെയത് കടന്നുപോകുന്നു,
ശരിക്കും, അതേക്കുറിച്ചുള്ള
ഏതൊരു വെളുപ്പാൻകാല സംസാരവും.

"Happiness" by Raymond Carver from All of Us: The Collected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ