അത് ശരിയാണെങ്കിൽ

റിച്ചാർഡ് എൻടിരു (1946-)

ലോകം അമിതമായി സംസാരിക്കുന്നു;
അത് ശരിയാണെങ്കിൽ നമുക്ക്
എല്ലാവർക്കും മിണ്ടാതെയിരിക്കാം,
നിശബ്ദതയുടെ സംസാരം കേൾക്കാം.

ലോകം അമിതമായി കാണുന്നു;
അത് ശരിയാണെങ്കിൽ നമുക്ക്
എല്ലാവർക്കും കണ്ണുകളടയ്ക്കാം,
അടഞ്ഞ കണ്ണുകൾക്കു പിന്നിലെ
ഉൾക്കാഴ്ച കണ്ടിരിക്കാം.

ലോകം അമിതമായി കേൾക്കുന്നു;
അത് ശരിയാണെങ്കിൽ നമുക്ക്
എല്ലാവർക്കും ചെവിയടയ്ക്കാം,
താന്തോന്നിക്കാറ്റിൻ്റെ വഞ്ചന
നേരിടുന്ന നമുക്കുള്ളിലെ
ശുദ്ധസംഗീതത്തിന് കാതോർക്കാം.

ലോകം അമിതമായി ചലിക്കുന്നു;
അത് ശരിയാണെങ്കിൽ നമുക്ക്
പ്രതിമപോലെ നിൽക്കാം
മരങ്ങളുടെ ഉറച്ച തീരുമാനത്തെ
അനുകരിക്കാം, ചലിക്കാതെ ചലിക്കാം.

ഊമയായി നുണ പറയാതിരിക്കാം.
അന്ധനായി ഒളിഞ്ഞുനോക്കാതിരിക്കാം.
ബധിരനായി ഒളിച്ചുകേൾക്കാതിരിക്കാം.
മുടന്തനായി കൈയേറാതിരിക്കാം.

'If It is True' by Richard Ntiru from The Penguin Book of Modern African Poetry
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ