എന്നും അയാൾ അയാളുടെ ചോദ്യം അവളിലേക്ക് പകർന്നുകൊണ്ടിരുന്നു, ഒരു വീപ്പയിലെ വെള്ളം നിങ്ങൾ മറ്റൊരു വീപ്പയിലേക്ക് പകരുന്ന മാതിരി, പിന്നീട് നേരെ തിരിച്ചും. അയാൾ അയാളുടെ അമ്മയെ, കാമിനിയെ, അങ്ങനെ ആരെയൊക്കെയോ ആണ് വരച്ചുകൊണ്ടിരുന്നതെന്നു മാത്രം എന്നൊട് പറഞ്ഞേക്കരുത്. വെള്ളം ഒരു വീപ്പയിൽ നിന്നൊഴിയുകയും മറ്റേ വീപ്പയിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന നിമിഷമുണ്ട് — എത്ര കലശലായ ദാഹമാണത്, കാൻവാസ് പൂർണ്ണമായും ഒഴിയുമ്പോൾ നിർത്താം എന്നായിരുന്നു അയാൾ ഉദ്ദേശിച്ചിരുന്നത്. പക്ഷേ സ്ത്രീകൾ ശക്തരാണ്. വീപ്പകളെ അവൾക്കറിയാം, വെള്ളം അവൾക്കറിയാം, അടങ്ങുന്ന ദാഹമെന്തെന്നും അവൾക്കറിയാം.
"On the Mona Lisa" by Anne Carson from Plainwater: essays and poetry