ഒന്നും ചെയ്യാതിരിക്കാനായി
മറ്റെന്ത് ചെയ്യാനാകുമെന്ന് ചിന്തിച്ച്
ദിവസം മുഴുവൻ കളഞ്ഞുകുളിച്ചു.
സാങ്കല്പിക ദാഹങ്ങൾ, സാങ്കല്പിക വിശപ്പുകൾ.
മഹത്വത്തെക്കുറിച്ചുള്ള കുറച്ച്
ഊതിവീർപ്പിച്ച പകൽക്കിനാവുകൾ,
സൗമ്യതയെക്കുറിച്ചുള്ള കുറച്ച്
ഊതിവീർപ്പിച്ച പകൽക്കിനാവുകൾ.
ഒന്നും ചെയ്തില്ലല്ലോയെന്ന ബാധ്യതവിട്ട്
വൈകുന്നേരമൊടുങ്ങുകയാണ്
അപ്പോൾ ഈ നേർത്ത ശബ്ദം:
നീയൊന്നും ചെയ്യാഞ്ഞത് നന്നായി
നീ എന്തെങ്കിലും ചെയ്തിരുന്നെങ്കിലത്
ആപത്ത്.
'The Voice' by Tadeusz Dąbrowski