യാത്രക്കാരാ, നിൻ്റെ കാലടിപ്പാടുകളാണ്
ഒരേയൊരു വഴി, മറ്റൊന്നുമില്ല.
യാത്രക്കാരാ, വഴിയൊന്നുമില്ല;
നടന്നുവേണം വഴിയുണ്ടാകാൻ.
നടക്കുമ്പോൾ നീയുണ്ടാക്കുന്നു നിൻ്റെ വഴി,
പിൻതിരിഞ്ഞു നോക്കുമ്പോൾ കാണാം
ഇനിയൊരിക്കലും നീ സഞ്ചരിക്കാത്ത വഴി.
യാത്രക്കാരാ, വഴിയൊന്നുമില്ല;
ഉള്ളതോ കടലിൽ കപ്പൽ
പോയതിൻ്റെ ചാൽ മാത്രം.
"Caminante, no hay camino" / "Traveler, There Is No Road" by Antonio Machado