അവൾ ഉള്ളി ചെറുതായി അരിഞ്ഞെടുക്കുന്നു.
ഒരു നിർമ്മാണത്തൊഴിലാളി, വയസ്സ് 25,
അയാളുടെ മരണത്തിലേക്ക് വീഴുന്നു.
അവൾ മല്ലിയും ഗ്രാമ്പുവും ഇഞ്ചിയും ചേർക്കുന്നു.
സൈനികൻ, വയസ്സ് 21, പാതയോരത്തെ
ബോംബിന് മുകളിലേക്ക് കാലെടുത്തുവെക്കുന്നു.
അവൾ ഫ്രിഡ്ജിൽ നിന്നും ഇറച്ചിയെടുക്കുന്നു.
പത്രപ്രവർത്തക, വയസ്സ് 43, തലയിൽ
വെടിയുണ്ട തുളഞ്ഞുകയറി മരിക്കുന്നു.
അവൾ ചെറുതീയ്യിൽ കറി ഇളക്കുന്നു,
രണ്ട് തുള്ളി കണ്ണീരുകൂടി അതിലേക്ക് ഇറ്റിക്കുന്നു.
'Life' by Lola Koundakjian