ഞങ്ങളുടെ ചോരയുടെ നാളങ്ങൾ
കെടാതെ കത്തുന്നു,
നൂറ്റാണ്ടുകളുടെ കാറ്റേറ്റിട്ടും
ഞങ്ങൾ സംസാരിക്കുന്നില്ല,
ഞങ്ങളുടെ തൊണ്ടയിൽ
ഞങ്ങളുടെ പാട്ടുകൾ കുടുങ്ങിയിരിക്കുന്നു,
ആത്മാവിനൊപ്പം ദുരിതവും
വേലികൾക്കുള്ളിൽ ദുഃഖവും.
ഹോ, എനിക്കൊന്നു പൊട്ടിക്കരയണം!
അവർ ഞങ്ങൾക്കായി വിട്ടുതന്നത്
മലയുടെ ചരിവുകളാണ്,
ചെങ്കുത്തായ മലകൾ:
കുറേശ്ശെയായി മഴകളത് കഴുകുന്നു
അടിവാരത്തേക്ക് വലിച്ചിഴയ്ക്കുന്നു
പിന്നെയത് ഞങ്ങളുടേതല്ല.
കണ്ണീരിനാൽ കാഴ്ച മങ്ങി
ഞങ്ങൾ ഇവിടെ
ഈ പാതയോരങ്ങളിൽ നിൽക്കുന്നു.
ഞങ്ങൾ ഇവിടെ
ഈ പാതയോരങ്ങളിൽ നിൽക്കുന്നു.
ആരും ഞങ്ങളെ കാണുന്നില്ല.
'Nobody Sees Us' by Humberto Ak’abal