ആരും അവനെ കേട്ടില്ല, ആ മരിച്ചവനെ,
എന്നിട്ടും അവൻ കിടന്നുമോങ്ങിക്കൊണ്ടിരുന്നു:
നിങ്ങൾ കരുതുന്നതിനേക്കാൾ അകലെയാണ് ഞാൻ
കൈവീശുന്നതല്ല, മുങ്ങിത്താഴുന്നതാണ്.
പാവം പയ്യൻ, സൂത്രപ്പണികളൊപ്പിക്കാൻ അവനെന്നും
ഇഷ്ടമായിരുന്നു, ആ അവനിപ്പോൾ മരിച്ചിരിക്കുന്നു
താങ്ങാവുന്നതിലേറെ തണുപ്പായിരുന്നിരിക്കണം
അതിലവൻ്റെ ഹൃദയം നിലച്ചു, അവർ പറഞ്ഞു.
ഹോ, അല്ല അല്ലേയല്ല, എപ്പോഴും ഇതേ തണുപ്പായിരുന്നു
(മരിച്ചവൻ ഇപ്പോഴും കിടന്നുമോങ്ങിക്കൊണ്ടിരിക്കുന്നു)
ജീവിതകാലമത്രയും ഞാൻ അകലെത്തന്നെയായിരുന്നു
കൈവീശുകയായിരുന്നില്ല; മുങ്ങിത്താഴുകയായിരുന്നു.
“Not Waving but Drowning” from Collected Poems of Stevie Smith.