അസാധാരണമായ കത്തിൻ്റെ നിഗൂഢമായ വരവ്

മാർക്ക് സ്ട്രാൻഡ് (1934–2014)

ജോലിത്തിരക്കുണ്ടായിരുന്ന ദിവസമായിരുന്നു, ദീർഘദൂരം യാത്ര ചെയ്താണു ഞാൻ താമസിച്ചിരുന്ന ചെറിയ അപ്പാർട്ട്മെൻ്റിലേക്ക് തിരിച്ചെത്തിയത്. അവിടെയെത്തിയപ്പോൾ ഞാൻ ലൈറ്റിടുകയും മേശമേൽ എൻ്റെ പേരോടുകൂടിയ ഒരു തപാൽ കവർ കാണുകയുമായിരുന്നു. എവിടെയായിരുന്നാവോ ക്ലോക്ക്? എവിടെയായിരുന്നു കലണ്ടർ? കത്തിലെ കൈയ്യക്ഷരം എൻ്റെ അച്ഛൻ്റേതായിരുന്നു, പക്ഷേ അങ്ങേര് മരിച്ചിട്ട് നാൽപ്പതു വർഷം കഴിഞ്ഞിരുന്നു. ഏതൊരാളെയും പോലെ, ഞാൻ ചിന്തിച്ചു, ഒരുപക്ഷേ, ചിലപ്പോൾ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടായിരിക്കാമെന്ന്. അടുത്തെവിടെയെങ്കിലും രഹസ്യജീവിതം നയിക്കുകയായിരുന്നിരിക്കാം. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ആ കത്തിനൊരു വിശദീകരണം കണ്ടെത്താനാകുക? പതർച്ചയൊന്നു മാറ്റിയെടുത്ത ശേഷം, ഞാൻ അവിടെ ഇരുന്ന്, അതു തുറന്ന് കത്ത് പുറത്തെടുത്തു. 'പ്രിയപ്പെട്ട മകനേ,' അങ്ങനെയായിരുന്നു അത് തുടങ്ങിയിരുന്നത്. 'പ്രിയപ്പെട്ട മകനേ,' അതിനുശേഷം ഒന്നുമില്ല.

'The Mysterious Arrival of an Unusual Letter' by Mark Strand from Collected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ