ഈ സംരംഭം നിലനിർത്താൻ സഹായിക്കൂ

ഇംഗ്ലീഷിലൂടെ ലഭ്യമാകുന്ന ഇതരഭാഷ കവിതകൾ മലയാള കവിതാവായനക്കാരുമായി പങ്കുവെക്കുകയാണ് ഈ വെബ്സൈറ്റ് വഴി. ഏറെ സമയവും ബൗദ്ധികോർജ്ജവും ആവശ്യമായി വരുന്ന ഇങ്ങനെയൊരു പരിഭാഷ പ്രൊജക്റ്റിന്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഈ പ്രൊജക്റ്റ് പരസ്യമില്ലാതെ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്ന വായനക്കാരിൽ ഒരാളാകാം. അത്തരം വായനക്കാരിൽ ഒരാളാകാൻ സാമ്പത്തികമായി സഹായിക്കൂ.

എന്തുകൊണ്ട് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു? 

കവിതാപുസ്തകങ്ങൾ വാങ്ങുന്നതും വെബ്സൈറ്റ് നിലനിർത്തുന്നതും സാമ്പത്തികമായ ചിലവുകളുള്ള കാര്യമാണ്. അതിലുപരി നിങ്ങളുടെ പിന്തുണ എനിക്ക് കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ഈ പ്രവർത്തിയിൽ ഏർപ്പെടാനുള്ള ഊർജ്ജം നൽകുമെന്നുറപ്പ്. ഭാഷാപരമായ പരിമിതികൾ അതിജീവിച്ചുകൊണ്ട് കവിതാവായനയിൽ ഏർപ്പെടാൻ വായനക്കാരെയും കവികളെയും സഹായിക്കുക എന്നതിനൊപ്പം സാമ്പത്തികമായ മാനദണ്ഡമൊന്നും ഇല്ലാതെ എല്ലാവർക്കും സൗജന്യമായി ഈ പ്രൊജക്റ്റ് ലഭ്യമാക്കണമെന്നുണ്ട്. അക്കാരണത്താലാണ് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഒന്നായി ഇതിനെ മാറ്റാതെയിരിക്കുന്നത്.  

താഴെ കൊടുത്തിരിക്കുന്ന ക്യുആർ കോഡ് നിങ്ങളുടെ പക്കലുള്ള ഏതെങ്കിലും പേമെന്റ് ആപ്പ് (ഗൂഗിൾ പേ, ഫോൺപേ, പേട്ടിഎം മുതലായവ) ഉപയോഗിച്ച് സ്‌കാൻ ചെയ്ത് സാമ്പത്തിക പിന്തുണ നൽകൂ. 

UPI ID: sujeeshnm@axl





താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കും കൈമാറാം.

SUJEESH N M
Axis Bank Vyttila Branch
Account No: 917010054822261
IFSC Code: UTIB0000827


സാമ്പത്തികമായിട്ടല്ലാതെ എങ്ങനെ പിന്തുണയ്ക്കാം?


സാമ്പത്തിക സഹായത്തിനപ്പുറം ഈ പരിഭാഷ പ്രൊജക്റ്റിനെ പിന്തുണയ്ക്കാൻ മാർഗങ്ങളുണ്ട്. വെബ്സൈറ്റ് ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം, അതുവഴി കൂടുതൽ ആളുകളിലേക്ക് ഇതിൻ്റെ ഗുണങ്ങൾ എത്തിക്കാം. ഈ പ്രൊജക്റ്റിനെപ്പറ്റി പൊതുവായുള്ളതോ ഓരോ കവിതാപരിഭാഷയെപ്പറ്റിയുള്ളതോ ആയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് ഞാനുമായി പങ്കുവെക്കാം. നല്ലതെന്നു തോന്നുന്ന കവിതകൾ പരിഭാഷ ചെയ്യാനായി കൈമാറാം. ഈ പരിഭാഷ പ്രൊജക്റ്റിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സാധിക്കുന്നവരെ കണ്ടെത്തി, പരസ്പരം ബന്ധിപ്പിക്കാം. നല്ലതെന്നു തോന്നുന്ന കവിതാപരിഭാഷകൾ സോഷ്യൽ മീഡിയകൾ വഴി പങ്കിടാം.

നിങ്ങളുടെ കരുതലിന് നന്ദി.
 ___

WhatsApp your message 
Call me to talk
Connect with me on Facebook
Follow me on Instagram